തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 15, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മഅ്ദനി
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 14 ന് ഇടുക്കി, വയനാട് ജില്ലകളിലും 15 ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മുന്നറിയിപ്പുള്ളത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക