നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്ഥലങ്ങളില്‍ നാലിലും ഭരണം പിടിക്കാനാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. കൂടാതെ കേരളത്തില്‍ ബി.ജെ.പി നിര്‍ണായകശക്തിയാകുമെന്നും നദ്ദ വ്യക്തമാക്കി.
എം.എ യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി
‘പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബി.ജെ.പി ഭരണം പിടിക്കും. അസമിലും തമിഴ്നാട്ടിലും സഖ്യകക്ഷികളോടൊപ്പം ഭരണം തുടരും.’ നദ്ദ പറഞ്ഞു. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്നും നദ്ദ പറഞ്ഞു. കുച്ച് ബിഹാറിലെ അക്രമത്തിന് കാരണം മമതയാണെന്നും നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക