തിരുവനന്തപുരം: കെ.ടി. ജലീലിന്റെ രാജി പാര്‍ട്ടിയുടെയും മുന്നണിയുടെയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
ജലീല്‍ സ്വയം രാജിവച്ചതാണ്. സ്വന്തം വാദം നീതി ന്യായ വ്യവസ്ഥയെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നല്ല മാതൃകയെ അംഗീകരിക്കുന്നുവെന്നും ബേബി പറഞ്ഞു.
അതേസമയം, ജലീലിന്റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന് പ്രതികരിച്ചു. രാജി തീരുമാനം സ്വാഗതാര്‍ഹമാണെന്നും പൊതു ജീവിതത്തില്‍ മാന്യത ഉയര്‍ത്തിപ്പിടിച്ചയാളാണ് ജലീലെന്നും വിജയരാഘവന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക