2008 ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജർ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു.
മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസറുകൾ പൃഥ്വിരാജും സൽമാൻ ഖാനും മഹേഷ് ബാബുവും ചേർന്നാണ് പുറത്ത് വിട്ടത്. മലയാളം ടീസർ പൃഥ്വിരാജും ഹിന്ദി ടീസർ സൽമാൻ ഖാൻ പുറത്ത് വിടുമ്പോൾ തെലുങ്ക് ടീസർ മഹേഷ് ബാബുവുമാണ് പുറത്ത് വിട്ടത്.
ചിത്രത്തിൽ അദിവി ശേഷ്, സായി മഞ്ചരേക്കർ, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവരും തന്നെ പങ്കെടുത്ത പ്രസ് മീറ്റും ഹൈദരാബാദിൽ വെച്ച് നടന്നു.
മുൻപ് ചിത്രത്തിലെ ശോഭിതയുടെയും സായിയുടെയും ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്.
അതേസമയം അക്രമണത്തിൽ പെട്ടുപോയ മറ്റൊരു ബന്ദിയുടെ വേഷത്തിലാണ് ശോഭിത എത്തുന്നത്. ലോകത്തു തന്നെ ആഘാതം സൃഷ്ടിച്ച മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരാളുടെ യാതനകൾ സായി പകർത്തിട്ടുണ്ടെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമായിരുന്നു.
മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത വലിയ ചർച്ച ആയതാണ്.
പ്രസ് മീറ്റിൽ താരം ഇക്കാര്യം പ്രത്യേകം പരാമർശിക്കുകയും ചെയ്തു, സന്ദീപിന്റെ മാതാപിതാക്കൾക്ക് പ്രത്യേക നന്ദി പറഞ്ഞ താരം സന്ദീപിന്റെ ജീവിതത്തിലെ സുപ്രധാന മേഖലകളിലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ടെന്നും ചിത്രമൊരു നല്ല അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ അച്ഛനും അമ്മയുമായി എത്തുന്നത് തെന്നിന്ത്യൻ താരങ്ങളായ രേവതിയും പ്രകാശ് രാജുമാണ്.
ഇവർ തമ്മിൽ പ്രവർത്തിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇരുവരുടെയുമൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്നും നടൻ അദിവി ശേഷ് സമയം മലയാളത്തിനോടായി പ്രസ്മീറ്റിനിടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക