പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. താരത്തിന്റെ പുതിയ ചിത്രമാണ് വിരാടപർവം. നക്സലായാണ് സായ് പല്ലവി ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ സായ് പല്ലവിയുള്ള സിനിമയുടെ പുതിയൊരു പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. റാണാ ദഗുബട്ടി നായകനാകുന്ന സിനിമയുടെ പോസ്റ്ററിൽ സായ് പല്ലവിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ മാസം മുപ്പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്സലാണ് ചിത്രത്തില്‍ സായ് പല്ലവി. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക