ഒഡീഷയിൽ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികൾ പിറന്നതായി റിപ്പോർട്ട്. ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇരട്ട കുട്ടികൾ പിറന്നത് നെഞ്ചും അടിവയറും ചേർന്നിരിക്കുന്ന അവസ്ഥയിലാണ്.
ഇരട്ടക്കുട്ടികൾ പിറന്നത് കനി വില്ലേജിലെ അംബിക – ഉമാകാന്ത് ദമ്പതികൾക്കാണ്. ഉമാകാന്ത് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഗവൺമെന്റിനോട് സഹായം തേടിയിരിക്കുകയാണ്. ഇരട്ടക്കുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക