ചിയാൻ വിക്രത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘അന്യൻ’. റിലീസ് ചെയ്ത 16 വർഷങ്ങൾക്കിപ്പുറം ചിത്രം പുനരവതരിച്ചാൽ എങ്ങനെയുണ്ടാകും. എന്നാൽ അത് സംഭവിയ്ക്കാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. പക്ഷെ, ഇത്തവണ ചിത്രം എത്തുന്നത് തമിഴിലല്ല. ബോളിവുഡിലാണ് ചിത്രമെത്തുക. ചിത്രത്തിന്റെ സംവിധായകനായ ശങ്കർ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിയ്ക്കുന്നത്. റീമേക്ക് എന്നതിലുപരി ഒഫീഷ്യൽ അഡാപ്റ്റേഷൻ ആണ് ഈ ചിത്രമെന്ന് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സൈക്കോളജിക്കൽ ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ‘അന്യൻ’ ഇപ്പോഴും ചിയാൻ വിക്രത്തിന്റെ കരിയർ ഹിറ്റായി തുടരുകയാണ്. പെൻ മൂവീസിൻറെ ബാനറിൽ ജയന്തിലാൽ ഗാഡയായിരിക്കും നിർമ്മാണം. പ്രഖ്യാപത്തിന് പിന്നാലെ ചിത്രത്തിന് മികച്ച പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിനു തന്നെ മികച്ച പ്രതീക്ഷയുള്ള പ്രോജക്ട് ആയി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക