ലോകത്തിലെ ഏറ്റവും നല്ല രാജ്യമെന്ന അംഗീകാരം സ്വന്തമാക്കി കാനഡ. യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് ബിഎവി ഗ്രൂപ്പ്, വിഎംഎല്‍വൈ ആന്റ് ആര്, യൂണിവേഴ്സിറ്റി ഓഫ് പെന്സില്വാനിയുടേതാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി ഇതുവരെ ഉണ്ടായിരുന്നത് സ്വിറ്റ്സര്‍ലാന്റ് ആയിരുന്നു. എന്നാൽ ഇത്തവണ സ്വിറ്റ്സര്‍ലാന്റിനെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടാണ് കാനഡ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. രാജ്യത്ത് സാമൂഹ്യ നീതി ഉണ്ടെന്ന് 80 ശതമാനത്തോളം ആഗോള പൗരന്മാരും യോജിക്കുന്നുണ്ട്.
ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങി
മാത്രമല്ല, സാംസ്കാരിക-സാമ്പത്തിക- രാഷ്ട്രീയ- സാങ്കേതിക മേഖലകള്‍ കൂടാതെ സാമൂഹിക മേഖലയിലും കാനഡ മികവ് തെളിയിക്കുന്നു. മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത് യഥാക്രമം ജപ്പാനും ജര്‍മ്മനിയുമാണ്. അഞ്ചാം സ്ഥാനത്ത് തന്നെ ഇത്തവണയും തുടരുന്നത് ഓസ്ട്രേലിയയാണ്. മികച്ച ജോലി, മനുഷ്യവകാശങ്ങള്‍ സംരക്ഷിക്കല്‍, സാമൂഹിക നീതി ഉറപ്പാക്കല്‍ എന്നിവയ്ക്കൊപ്പം അഴിമതി രഹിത രാജ്യമെന്ന ഖ്യാതിയും കാനഡ സ്വന്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക