രാമനാട്ടുകര: രാജ്യാന്തര വിപണിയില്‍ മൂന്നു കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട്ട് ഒരാള്‍ പിടിയിലായി. കോഴിക്കോട്ട് പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വര്‍ ആണ് അറസ്റ്റിലായത്.
രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്. ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് എത്തിച്ചതാണ് ഹാഷിഷ് ഓയിലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക