ആലപ്പുഴ :വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരന് അഭിമന്യൂവിന്റെ കൊലപാതകത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സഞ്ജയ് ദത്ത് എന്നയാളുടെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. അഭിമന്യൂവിന്റെ സഹോദരന് അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ദത്തും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വള്ളിക്കുന്നില്‍ സിപിഐഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക