ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്.
സിനിമയില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അഭിനയിക്കുന്നു.
സംവിധായകന് സാഗര്‍ ഹരി തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും, അജേഷ് ആനന്ദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക