ഗൂഗിളിന്റ മൊബൈൽ ഷോപ്പിങ് ആപ്പ് നിർത്താനൊരുങ്ങുന്നു. ആൻഡ്രോയിഡ്, ആപ്പിൾ ഒഎസുകൾക്കായുള്ള ഗൂഗിളിന്റ മൊബൈൽ ഷോപ്പിങ് ആപ്പാണ് നിർത്താൻ ഒരുങ്ങുന്നത്. ബ്രൗസർ, ഇമേജ് സെർച്ച്, യൂട്യൂബ് തുടങ്ങിയവയിലൂടെയുള്ള ഷോപ്പിങ് സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നടപടി. ഉപഭോക്താക്കളെ വെബ് ഷോപ്പിങ് സൈറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഖത്തര്‍
ആയിരക്കണക്കിന് ഓൺലൈൻ സ്റ്റോറുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം. ജൂലൈ മാസത്തോടെ ആപ്പിന്റെ സേവനം ഗൂഗിൾ അവസാനിപ്പിക്കും. അതേസമയം, ഷോപ്പിങ്. ഗൂഗിൾ.കോം എന്ന സൈറ്റിന്റെ സേവനം തുടരുമെന്നും ആപ്പിലെ സേവനങ്ങളെല്ലാം വെബ്സൈറ്റിൽ ഉണ്ടാകുമെന്നും ഗൂഗിൾ വ്യക്തമാക്കി.
തമിഴ് ചിത്രം ‘അന്യൻ’ ബോളിവുഡിൽ പുനരവതരിയ്ക്കുന്നു , നായകനാകുന്നത് രൺവീർ സിംഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക