അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 നുള്ളിൽ എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിയ്ക്കുമെന്നാണ് ജോ ബൈഡൻ അറിയിച്ചിരിക്കുന്നത്.
നിലവിൽ അഫ്ഗാനിസ്ഥാനിൽ 3500 അമേരിക്കൻ സൈനികരാണുള്ളത്. 9600 വിദേശ സൈനികരുമുണ്ട്. അഫ്ഗാന് യുദ്ധം തുടങ്ങിയതിന് ശേഷം അമേരിക്കയില്‍ നാല് പ്രസിഡന്റുമാരാണ് അധികാരത്തില്‍ എത്തിയത്. അഞ്ചാമതൊരു പ്രസിഡന്റിന് കൂടി യുദ്ധത്തിന്റെ ചുമതല കൈമാറാൻ താൻ ഒരുക്കമല്ലെന്നും ചരിത്രത്തില്‍ത്തന്നെ ഇടം പിടിച്ച നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും ജോ ബൈഡന് വ്യക്തമാക്കി.
ടെക്നിക്കല്‍ ഹൈസ്ക്കൂള് പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഏപ്രില്‍ 30 വരെ നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക