കാജോള്അജയ് ദേവ്ഗണ് താരദമ്പതികളുടെ മൂത്ത മകള്‍ നൈസയുടെ നൃത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ കാജോളിന്റെ പാട്ടിനാണ് നൈസയും സഹപാഠികളും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്.
സിംഗപൂരിലാണ് നൈസ പഠിയ്ക്കുന്നത്. സ്കൂളില്‍ അവതരിപ്പിച്ച നൃത്തത്തില്‍ ഒരേ വസ്ത്രം ധരിച്ചാണ് നൈസയും സുഹൃത്തുക്കളും സ്റ്റേജില്‍ എത്തിയത്.
കാജോള്‍ അഭിനയിച്ച സിനിമയായ കഭി ഖുഷി കഭി ഗമ്മിലെ ബോലെ ചൂടിയ എന്ന ഗാനത്തിനാണ് ആദ്യം നൈസ നൃത്തം ചെയ്തത്. പിന്നീട് മൈ നെയിം ഈസ് ഖാനിലെ തേരെ സജ്ദ, നൈന എന്നീ ഗാനങ്ങള്‍ക്കും ചുവടുവെച്ചു. ജബ് വീ മെറ്റിലെ നഗാഡ എന്ന ഗാനത്തോടെയാണ് ഇവര്‍ നൃത്തം അവസാനിപ്പിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക