Home AUTOMOBILE ആർടിഒ പരിശോധന ഉണ്ടാകില്ല, വാഹനങ്ങൾക്കിനി ഷോറൂമില്‍ നിന്ന് തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍… ; അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്...

ആർടിഒ പരിശോധന ഉണ്ടാകില്ല, വാഹനങ്ങൾക്കിനി ഷോറൂമില്‍ നിന്ന് തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍… ; അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും

ആർടിഒ പരിശോധന നടത്തി വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നടത്തുന്ന രീതി ഇനിയില്ല. ഇനി മുതൽ വാഹനങ്ങൾക്ക് ഷോറൂമില്‍ നിന്നുതന്നെ സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റും ഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കികൊണ്ട് മോട്ടോര്‍വാഹന വകുപ്പ് പുതിയ ഉത്തരവിറക്കി.

ആരോഗ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്….രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോ ?പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാന്‍ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാമെന്ന് വി മുരളീധരന്‍

ഷോറൂമുകളില്‍ നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. റോഡ് നികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കുകയും ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യ പത്രം അപ്‌ലോഡ് ചെയ്യുകയും വേണം. രജിസ്‌ട്രേഷന്‍ നമ്പര്‍ അപ്പോൾ തന്നെ ഡീലര്‍ക്ക് അറിയുവാൻ സാധിക്കും. ഫാന്‍സിനമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിക്കും. എന്നാല്‍, വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കാനാവില്ല. ഓണ്‍ലൈന്‍ ലേലം വഴി നമ്പര്‍ എടുക്കുന്നതുവരെ ഷോറൂമില്‍ തുടരേണ്ടതുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വര്‍ക്കല എസ്‌എന്‍ കോളജില്‍ ഡിജെ പാര്‍ട്ടി

Also Read :   ”ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്; അമൃത സുരേഷ്