തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം അന്യന് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. റിലീസ് ചെയ്ത് പതിനാറ് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നതെന്ന പ്രത്യേകതയുണ്ട്.
ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. രണ്‍വീര്‍ സിംഗ് ആണ് നായകനായെത്തുന്നത്. പാന്‍-ഇന്ത്യ പ്രൊജക്റ്റായ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
‘ഇന്ത്യന്‍ സിനിമയുടെ മുന്‍നിര ദീര്‍ഘവീക്ഷകരില്‍ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു’ രണ്‍വീര്‍ ട്വീറ്റ് ചെയ്തു്. പെന്‍ മൂവിസിന്റെ ബാനറില്‍ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2001ല്‍ പുറത്തിറങ്ങിയ നായകിനു ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണിത്. 2005ലാണ് അന്യന് റിലീസ് ചെയ്യുന്നത്.
അമ്പി, റെമോ, അന്യന് എന്നിങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായെത്തിയത് നടന് വിക്രം ആയിരുന്നു. നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക