അരൂർ: വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാൻ ഓടിയ 7 വയസ്സുകാരൻ സമീപത്തു കിടന്ന കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന തെക്ക് ബഥനിയ സമൂഹം ചെരുവിൽ സന്തോഷ്, ധന്യ ദമ്പതികളുടെ മകൻ സച്ചിൻ കുര്യനാണു മരിച്ചത്.
എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ.എൽപി സ്കൂൾ 2–ാം ക്ലാസ് വിദ്യാർഥിയാണ്. ഓട്ടത്തിനിടയിൽ കാൽ തെന്നി സ്ലാബിൽ ഇടിച്ചു വീഴുകയായിരുന്നു.
ആദ്യം തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു നീക്കി.
അവിടെയായിരുന്നു മരണം. സംസ്കാരം നടത്തി.സഹോദരങ്ങൾ: എബിൻ, സാൽവൻ, സാംസൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക