കൊച്ചി: സിനിമയില്‍ അഭിനയിക്കാനായി അവസരംവാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത് ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍ എം എസ് എന്നിവരെയാണ്.
കല്ലൂര്‍ മൈട്രോ സ്റ്റേഷന് പരിസരത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്കി വിദ്യാര്‍ത്ഥിനിയെ ദമ്ബതികള്‍ വിളിച്ചുവരുത്തി ബലമായി കാറില്‍ കയറ്റി മുഖത്ത് മുളക് സ്പ്രേ അടിച്ച ശേഷം ഒന്നര പവന്റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവര്‍ കവരുകയായിരുന്നു.
സമാനമായ രീതിയില്‍ വൈറ്റില നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ദമ്പതികള്‍ കവര്‍ന്നിരുന്നു. ഇരുവരുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക