സംസ്ഥാനത്ത് കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുകയാണ്. അതിനാൽ തന്നെ പല ജില്ലകളിലും പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വാക്സിനേഷൻ ഊർജിതമാക്കാനാണ് തീരുമാനം. വാക്സിനേഷൻ നടത്തുന്നത് മികച്ച രീതിയിലാണുതാനും. മാത്രമല്ല, വാക്സിനേഷൻ വർധിപ്പിക്കുകയാണെങ്കിൽ ജൂണ്‍ മാസത്തില്‍ സ്കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നടക്കുന്ന പരീക്ഷകളെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ നടത്തുകയുള്ളുവെന്നും സ്കൂൾ ബസിൽ തന്നെ കുട്ടികൾ പരമാവധി യാത്ര ചെയ്യുന്നതാണ് ഉചിതമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. മാത്രമല്ല, വാക്സിനേഷന് തയ്യാറായിക്കൊണ്ട് ജനങ്ങൾ സ്വയം മുന്നോട്ട് വരണമെന്നും വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടര ലക്ഷത്തോളം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക