അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. സംസ്ഥാനത്ത് അനധികൃതത്തെയും പൂർണ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയും സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന പരാതിയിന്മേലാണ് നടപടി. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളെ പരാമർശിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതൽ ഇത്തരം സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Mi 11 സീരിസിലെ എംഐ 11 അൾട്രാ ഏപ്രിൽ 23ന് ഇന്ത്യയിൽ , കൂടുതൽ ഫോണുകൾ അവതരിപ്പിക്കും
മാത്രമല്ല, അംഗീകാരവും പൂർണ സുരക്ഷാക്രമീകരണങ്ങളും ഉള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. അതേസമയം, അടച്ചുപൂട്ടുന്ന സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനായി അംഗീകാരമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സൗകര്യം ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഉപയോക്താക്കളെ ആകർഷിക്കാൻ പുത്തൻ ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക