തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം വരുന്നതായി റിപ്പോര്‍ട്ട്. എറണാകുളത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ 60 പേര്‍ക്കാണ് രോഗം ബാധിച്ചത്.
വാക്സിനെടുത്തെങ്കിലും കരുതല്‍ തുടരണമെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവയ്ക്ക് പുറമേ ഓക്സ്ഫോര്‍ഡ്, സിനോഫാം വാക്സിനുകള്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ രോഗം ബാധിച്ച 44 പേര് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. കോവാക്സിന് സ്വീകരിച്ച 10 പേര്‍ക്കും സിനോഫാം വാക്സിനെടുത്ത അഞ്ചുപേര്‍ക്കും ഓക്സ്ഫോര്‍ഡ് വാക്സിനെടുത്ത ഒരാള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. രണ്ട് തവണ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെയും ആരോഗ്യപ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക