മലയാളത്തില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ ആലപിച്ച മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്മാന് തമിഴിലും ഗായകന്റെ റോളിലെത്തുന്നു. സംഗീത സംവിധായകന് ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ദുല്‍ഖര്‍ തമിഴില്‍ ഗാനം ആലപിക്കുന്നു.
ദുല്‍ഖര്‍ തന്നെ മുഖ്യ വേഷത്തിലെത്തുന്ന പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ’ഹേ സിനാമിക”എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ പാടുന്നത്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
തന്റെ ഗുരുക്കന്മാരില് നിന്ന് കിട്ടിയ വിഷു കൈനീട്ടമായി ഇതിനെ കാണുന്നുവെന്നാണ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നെടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞത്. തന്റെ പ്രിയപ്പെട്ട സംവിധായിക ബൃന്ദ മാസ്റ്ററുടെ ചിത്രം ഹേ സിനാമികയില്‍ പാടാന്‍ സാധിച്ചത് സന്തോഷവും ഒപ്പം ഇത് ഗോവിന്ദ് വസന്തയുടെ സൂപ്പര്‍ കൂള്‍ ട്രാക്കാണെന്നും മദന്‍ സാറിന്റെ വരികളും മനോഹരമെന്ന് ദുല്‍ഖര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക