കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മരിച്ചത് പാവുമ്പ സ്വദേശിനി മേബിൾ ജോസഫ് ആണ്. കോൺവെന്റിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മേബിൾ ജോസഫ് ഒരാഴ്ച മുൻപാണ് കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെത്തിയത്. ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകൾ പൊലീസിനെ അറിയിച്ചു. ഗർഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ സിസ്റ്ററെ പ്രാർത്ഥനയ്ക്ക് കാണാതെ വന്നതോടെയാണ് മുറിയിൽ എത്തിയ മറ്റ് കന്യാസ്ത്രീകൾക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക