കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ 9.45 ഓടെയാണ് കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായത്. കൂടാതെ ഷാജിയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. വിജിലൻസ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത്.
വിജിലൻസിന് മുമ്പാകെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെയും സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും ഷാജി സമർപ്പിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക