മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്.
കേരളത്തിൽ നിന്ന് മൂന്ന് സീറ്റുകളാണ് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം. എന്നാൽ കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക