Home COVID 19 പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, അവശ്യസേവനങ്ങളുടെ കടകള്‍ , സ്ഥാപനങ്ങള്‍ വൈകുന്നേരം ഏഴുവരെ മാത്രം,...

പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, അവശ്യസേവനങ്ങളുടെ കടകള്‍ , സ്ഥാപനങ്ങള്‍ വൈകുന്നേരം ഏഴുവരെ മാത്രം, ഞായറാഴ്ചകളില്‍ കൂടുതൽ നിയന്ത്രണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട്ട്

കോഴിക്കോട്ട് ഞായറാഴ്ചകളില്‍ കൂടിച്ചേരലുകളിൽ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ പാടുള്ളൂ. അവശ്യസേവനങ്ങളുടെ കടകള്‍ , സ്ഥാപനങ്ങള്‍ വൈകുന്നേരം ഏഴുവരെ മാത്രം. ബീച്ച്, പാര്‍ക്ക് ഉള്‍പ്പടെയുള്ള ടൂറിസം പ്രദേശങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുഗതാഗത, ആരോഗ്യമേഖലകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം.

Also Read :   ബെംഗളുരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സമ്പർക്കമുള്ള 5 പേർക്കും രോഗം; വൈറസ് സ്ഥിരീകരിച്ച രണ്ട് പേരുടെയും യാത്രാപഥവും മറ്റ് വിവരങ്ങളും ഇങ്ങനെ