പിലാത്തറ പാപ്പിനിശ്ശേരി KSTP റോഡിലെ രാമപുരം പഴയ പാലത്തിന്റെ ഇരുവശങ്ങളിലായി അടുത്തിടെ പണി കഴിഞ്ഞ അപ്രോച്ച് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു താഴ്ന്നു. രാജ്യാന്തര നിലവാരത്തിൽ മാസങ്ങൾ നീണ്ട നിർമാണത്തിന് ശേഷം അടുത്തിടെ ആണ് പാലം വീണ്ടും ഗതാഗത യോഗ്യമായത്.
കഴിഞ്ഞ ദിവസത്തെ ആദ്യ മഴയിൽ പാലത്തിനോട് ചേർന്നു റോഡ് താഴ്ന്നിരുന്നു. അതോടെ പഴയപാലം അടച്ചിരുന്നു. എന്നാൽ ഇന്നലെയും മഴപെയ്തത്തോടെ അപ്രോച്ച് റോഡിനോട് ചേർന്ന് അപകടകരമായ രീതിയിൽ റോഡ് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്.
ഇത് അത് വഴിയുള്ള വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. ഈ റോഡിന്റെ അപകടാവസ്ഥ മനസ്സിലാക്കി അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക