എന്നും പുതിയ രുചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ.. രുചികൾ തേടി യാത്ര ചെയ്യുകയും പുതിയ പരീക്ഷണങ്ങൾ നടത്തുന്നവരും എല്ലാം ഉണ്ടാകും. മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ് പനീർ കൊണ്ടുള്ള വിഭവങ്ങൾ. പനീർ മസാലയും പനീർ കറികളുമെല്ലാം നമ്മളിൽ പലരും പരീക്ഷിച്ചിട്ടുമുണ്ടാകും. എന്നാൽ ഉച്ചയൂണിനോ വൈകുന്നേരങ്ങളിലോ അല്ലെങ്കിൽ ചപ്പാത്തിയ്‌ക്കോ അപ്പത്തിനോ ഒപ്പമെല്ലാം നമുക്ക് വിളമ്പാവുന്ന ഒരു വിഭവമാണ് ഇപ്പോൾ പറയുന്നത്. കുറച്ച് എരിവോടെ കറികൾ കഴിക്കുവാൻ താല്പര്യമുള്ളവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണിത്. വളരെ കുറച്ച് ചേരുവകൾ വച്ച് തയ്യാറാക്കാവുന്ന ഒന്നാണ് പനീർ പേപ്പർ ഫ്രൈ. ഇത് തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം..
ഒരു തവണ കുടിച്ചാല്‍ വീണ്ടും ആവശ്യപ്പെടും… വേനൽ ചൂടിൽ തയ്യാറാക്കാം ഉഗ്രൻ സംഭാരം
ആവശ്യമുള്ളവ ;
പനീർ
കുരുമുളക് പൊടി
എണ്ണ
വെളുത്തുള്ളി അരിഞ്ഞത്
ജീരകം
പെരിയ ജീരകം പൊടിച്ചത്
തക്കാളി കുഴമ്പ് പരുവത്തിൽ അരച്ചത്
സവാള അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില
കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം ;
ഒരു പാനിൽ മൂന്നോ നാലോ സ്പൂൺ എണ്ണ ഒഴിച്ച് അതിലേയ്ക്ക് അരിഞ്ഞു വച്ചിരിയ്ക്കുന്ന വെളുത്തുള്ളിയും കുറച്ച് ജീരകവും ഇടുക. നന്നായി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ അരച്ച് കുഴമ്പു രൂപത്തിലാക്കി വച്ചിരിയ്ക്കുന്ന തക്കാളി ചേർത്ത് നന്നായി ഇളക്കുക. തക്കാളി നന്നായി വെന്തു വരുമ്പോൾ അതിലേയ്ക്ക് ചെറുതായി അരിഞ്ഞു വച്ചിരിയ്ക്കുന്ന സവാള ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം നന്നായി പാകമായി വരുമ്പോൾ പൊടിച്ചു വച്ചിരിയ്ക്കുന്ന പെരിയ ജീരകവും കുരുമുളകുപൊടിയും ചേർക്കുക. പിന്നീട് ചേരുവകൾ നന്നായി പാകമായി വരുമ്പോൾ അതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കി വച്ചിരിയ്ക്കുന്ന പനീർ ചേർക്കുക. നന്നായി ഇളക്കി പാകമാക്കി എടുക്കുക. ശേഷം കറിവേപ്പില ചേർത്ത് നന്നായി ഇളക്കുക. വെന്ത് പാകമായി വരുമ്പോൾ പാത്രത്തിലേക്ക് വാങ്ങി വച്ച് രുചിയോടെ വിളമ്പാവുന്നതാണ്.