സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന മ്യൂസിക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ശശികല വി മേനോന്റെ വരികൾ ആര്യ ദയാൽ ആണ് പടിയിരിയ്ക്കുന്നത്. വേർതിരിവിനോട് ഇനി വേണ്ട വിട്ടു വീഴ്ച എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ നയ പരിപാടിക്കുവേണ്ടിയാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
‘കാലം മാറി കോലം മാറി , ഞങ്ങളുമൊന്നു മാറി എന്ന് തുടങ്ങുന്ന വരികൾ ആദ്യാവസാനം വരെയും വിട്ടു വീഴ്ചയുണ്ടാകില്ലെന്ന ഉറപ്പ് നൽകുന്നു. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഒരു സംഗീത സംഭാഷണം എന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വേർതിരിവിനോടും മുൻവിധികളോടും ഇനി വിട്ടു വീഴ്ച വേണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് വരികൾ. വരികൾ കംമ്പോസ് ചെയ്തിരിയ്ക്കുന്നത് ആര്യ ദയാൽ തന്നെയാണ്.
‘ ഈ കശ്മീർ താഴ്വരയുമായി പ്രണയത്തിലാണ്’ ; കശ്മീർ യാത്ര ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ സൽമാൻ
സഖാവ് എന്ന കവിതയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചെന്നാലും തുടങ്ങിയിട്ടുണ്ട് ആര്യ. ആര്യയുടെ ഗാനങ്ങൾക്ക് നേരത്തെ അഭിനന്ദനവുമായി അമിതാഭ് ബച്ചൻ എത്തിയിരുന്നു.
‘ലൈഫ് സ്റ്റോറി’ ആൽബത്തിലൂടെ താരമായ റാപ്പര്‍ ബ്ലാക്ക് റോബ് ഇനി ഓർമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക