‘ലൈഫ് സ്റ്റോറി’, ‘ബാഡ് ബോയ് ഫോർ ലൈഫ്’ എന്നീ ആൽബങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച ഗായകനാണ് ബ്ലാക്ക് റോബ്. റോബര്‍ട്ട് റോസ് എന്ന ബ്ലാക്ക് റോബ് വിടവാങ്ങുമ്പോൾ ആരാധകർക്ക് നഷ്ടമാകുന്നത് ലോകമെമ്പാടും റാപ്പർ തരംഗം ഉണ്ടാക്കിയെടുത്ത താരത്തെയാണ്. ദീര്‍ഘ നാളായി അസുഖബാധിതനായിരുന്ന ഗായകന് കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. 51 വയസായിരുന്നു.
‘മറിയത്തിന് പാവയും നിനക്ക് കാറും തരാം’; ദുല്‍ഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദന്
കഴിഞ്ഞ അഞ്ച് വർഷമായി കിഡ്നി സംബന്ധമായ അസുഖങ്ങളാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇതിനിടയിൽ നാല് തവണ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. തന്റെ ആരോഗ്യം വഷളാവുകയാണെന്നും അസഹനീയമായ വേദനയിലൂടെ കടന്നുപോകുകയാണെന്നും പറഞ്ഞുകൊണ്ട് ബ്ലാക്ക് റോബ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ലൈഫ് സ്റ്റോറി എന്ന ആല്‍ബത്തിലൂടെയാണ് ഗായകന് ആരാധകർക്ക് പ്രിയപ്പെട്ടവനാകുന്നത്.
അറ്റ്ലാന്റയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അദ്ദേഹം തന്റെ അസുഖ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വീഡിയോ പുറത്തുവിടുന്നത്. വീഡിയോയിൽ തന്റെ ആരോഗ്യ സ്ഥിതി വഷളാകുകയാണെന്നും അദ്ദേഹം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക