കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ട്രാക്കിലേക്ക് വീണ് കുഞ്ഞ്, ചീറിപ്പാഞ്ഞ് ട്രെയിന്‍: കോരിയെടുത്ത് ആ കുഞ്ഞ് ജീവന്- വീഡിയോ
അപേക്ഷ ഫോറം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 / കേരള മീഡിയ അക്കാദമി സബ്സെന്റര്‍, ശാസ്തമംഗലം, ഐ സി ഐ സി ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം – 10. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍: 0484 2422275, 2422068, 0471 2726275.
പ്രതികരിക്കാൻ ഇവിടെ എഴുതുക