വാത്തി കമിംഗ് എന്ന വിജയ് ഗാനം ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ കത്തി നില്‍ക്കുകയാണ്. നിരവധി പേരാണ് ഈ ഗാനത്തിന് ചുവട് വെച്ച് വൈറലായിരിക്കുന്നത്. താരങ്ങള്‍ മാത്രമല്ല ചെറിയ കുട്ടികള്‍ വരെ വാത്തി കമ്മിംഗിന് നൃത്തം ചെയ്യുന്നത് നമ്മള് കണ്ടു. ഇപ്പോഴിതാ ഒരു പള്ളീലച്ചന്റെ വാത്തി കമ്മിംഗ് ഡാന്‍സാണ് വൈറലാവുന്നത്.
ഒരു വിവാഹ ചടങ്ങിനിടെയാണ് അച്ഛന്റെ മാസ് നൃത്തം അരങ്ങേറിയത്. ലോഹയിട്ട് കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് മാസ് ലുക്കിലാണ് അച്ഛന് നൃത്തം ചെയ്യുന്നത്. ഫാദര്‍ ജോണ്‍ ചാവാറ എന്നാണ് ഈ പള്ളീലച്ഛന്റെ പേര്. ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദര്‍ ജോണ്‍ ചാവറ.
വാത്തി കമ്മിംഗ് എന്ന ഗാനത്തിന് സംഗീതം നല്‍കിയത് അനിരുദ്ധ് രവിചന്ദറാണ്. ഗാനാ ബാലചന്ദറാണ് പാട്ടിന്റെ വരികള്‍ രചിച്ചത്. ഇരുവരും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.
https://www.facebook.com/100002634355692/videos/3696793223751786/
പ്രതികരിക്കാൻ ഇവിടെ എഴുതുക