രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷമുള്ള വ്യാപാര ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിൽ തുടങ്ങി. സെൻസെക്സ് 1211.97 പോയിന്റ് ഇടിഞ്ഞ് 47,770ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 360 പോയന്റ് താഴ്ന്ന് 14,258ലുമെത്തി. ബിഎസ്ഇയിലെ 615 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 183 ഓഹരികൾ നേട്ടത്തിലുമാണ്. കൊവിഡ് ഭീതിയും ലോക്ക്ഡൗണുമാണ് ഓഹരി സൂചികകളിൽ പ്രതിഫലിച്ചത്.
സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, റിലയൻസ്, ഐടിസി, ടൈറ്റാൻ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക