സീരിയൽ താരങ്ങളായ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുകയാണ്.
അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോ ആണ് ഊഹാപോഹങ്ങൾക്ക് പിന്നിൽ.
മഴയെത്തും മുമ്പേ ചിത്രത്തിലെ ‘കഥയായിതിന്നും സൂര്യന് സ്വര്‍ണത്താമരയെ കൈവെടിഞ്ഞു.അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ, അമ്പിളിയറിയാതെ, ഇളംതെന്നലറിയാതെ’ എന്ന വരികള്‍ ചേര്‍ത്തു കൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പോടെ അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിലെ സൂര്യനും താമരയും അമ്ബിളിയും ആദിത്യനും ആണെന്ന രീതിയിൽ ചർച്ചകൾ സജീവമായി.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന് “ഇതിനൊന്നും മറുപടിയില്ല. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതല്‍ എന്തു പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ടുമുതലേ പഴി കേള്‍ക്കുന്ന വ്യക്തിയായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.
കുറേക്കാലമായി നൂറുകൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ട്. ജോലിചെയ്തിട്ട് കടങ്ങള്‍ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യം’- അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക