കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിരപ്പള്ളി വിനോദസഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടയ്ക്കും. അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളെ വെറ്റിലപ്പാറ പാലത്തിന് സമീപം തടയും. അതിനിടെ 52 പൊലീസ് ട്രെയിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂര്‍ രാമവര്‍മപുരം പൊലീസ് പരിശീലനകേന്ദ്രം അടച്ചു.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് വാരാന്ത്യ ലോക്ഡൗണ്‍ ഉടനില്ല. സ്ഥിതി വിലയിരുത്തിയശേഷം മാത്രമേ വാരാന്ത്യ ലോക്ഡൗണ്‍ അടക്കമുളള നടപടികള്‍ എടുക്കുവെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉളള പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താനും തീരുമാനമായി. കോവിഡ് വാക്സീന് രണ്ടാം ഡോസിന് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം. വാക്സീന് ക്ഷാമവും ആളുകളുടെ തിരക്കും കണക്കിലെടുത്താണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക