കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിൽ വന്നു. ഇന്നലെ രാത്രി ഒമ്പത് മണി മുതൽ ആരംഭിച്ച കർഫ്യൂ ഇന്ന് പുലർച്ചെ അഞ്ച് മണി വരെയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടന്നു. രാത്രി ഒമ്പത് മണിയ്ക്ക് മുൻപ് തന്നെ കടകൾ അടയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു. രാത്രി ഒമ്പത് മണിമുതൽ പുലർച്ചെ അഞ്ച് മണിവരെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, ഒത്തുകൂടൽ, ആഘോഷങ്ങൾ, പുറത്തിറങ്ങി നടക്കൽ തുടങ്ങി സകല പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം; പുതുക്കിയ പ്രവര്‍ത്തന സമയം ഇങ്ങനെ
രാത്രി കർഫ്യൂവിന്റെ ആദ്യ ദിവസമായതുകൊണ്ടു തന്നെ ബോധവൽക്കരണത്തിനാണ് പ്രാധാന്യം നൽകിയത്. എന്നാൽ ഇന്ന് മുതൽ കർശന പരിശോധനയും നടപടികളും സ്വീകരിയ്ക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശകലനം ചെയ്യുന്നതിനായി ഇന്ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിയ്ക്കാണ് യോഗം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക