ഷാജി കൈലാസ് ചിത്രം ‘കടുവ’യിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ‘ കഥാപാത്രത്തിന്റെ അപ്പിയറന്‍സിലുള്ള ആദ്യ സ്റ്റില്‍ കണ്ട ആരാധകർ ചോദിക്കുന്നത് ഇത് കുര്യച്ചന്റെ മകൻ കോശിയല്ലേ എന്നാണ്.
പൃഥ്വിരാജും ബിജു മേനോനും നായകന്മാരായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശിയുടെ ഛായയാണ് ഇതിലൂടെ പൃഥ്വിരാജിന് തോന്നുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. താന്തോന്നി സിനിമയിലെ കോച്ചുകുഞ്ഞിനെ അനുസ്മരിപ്പിക്കുന്നെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട് .
മലയാളത്തില്‍ എട്ടുവർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. 16ന് ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക