ശരീര സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നയാളാണ് നടൻ ഉണ്ണി മുകുന്ദൻ. എന്നാൽ മേപ്പടിയാൻ എന്ന തന്റെ പുതിയ ചിത്രത്തിനായി അദ്ദേഹം 20 കിലോയിലധികം ശരീരം ഭാരം വർധിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അതെല്ലാം കുറച്ച് പഴ രൂപത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി.
എന്റെ ഈ ചലഞ്ചിൽ ഭാഗമായ എല്ലാവർക്കും നന്ദി. മേപ്പടിയാൻ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം വർധിപ്പിക്കേണ്ടി വന്നു. മൂന്ന് മാസം കൊണ്ട് 16കിലോ ഭാരം കുറയ്ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായിരുന്നു. എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും സാധിക്കും. നിങ്ങൾ ശരീരത്തെയല്ല മനസ്സിനെയാണ് ട്രെയിൻ ചെയ്യേണ്ടത്, ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/watch/?v=200983624939031
പ്രതികരിക്കാൻ ഇവിടെ എഴുതുക