പ്രകൃതിദത്ത വസ്തുക്കൾ സൗന്ദര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താം. ചർമത്തിനോ ആരോഗ്യത്തിനോ ദോഷം ഉണ്ടാകാതെ സൗന്ദര്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. ഇത്തരത്തിലുള്ള 10 പ്രകൃതിദത്ത വസ്തുക്കളും അവയുടെ ഗുണങ്ങളും ഇതാ.
ആര്യവേപ്പ്
സൗന്ദര്യവർധക വസ്തുക്കളുടെ രാജാവാണ് വേപ്പ്. വേരു മുതൽ ഇല വരെ ഔഷധ ഗുണത്താൽ സമ്പന്നം.
മുഖക്കുരു മാറ്റും
കുറച്ച് ആര്യ വേപ്പിലകൾ എടുത്ത് വെള്ളത്തിലിട്ട് ചൂടാക്കുക. ശേഷം ഒരു കോട്ടൺ തുണി ഈ വെള്ളത്തിൽ
മുക്കിവച്ച് മുഖത്തു പതിയെ തടവുക.
താരന് ശമനം
വേപ്പെണ്ണ മുടിയിൽ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക. അല്ലെങ്കിൽ വേപ്പിൻ പൊടിയിലേക്ക് അൽപം
വെള്ളം ചേർത്ത് മുടിയിൽ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിനുശേഷം തല കുളിക്കാം.
നെല്ലിക്ക
വൈറ്റമിൻ സി യുടെ കലവറയാണ് ഇൻഡ്യൻ ഗൂസ്ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക. അതു തന്നെയാണു ചർമ
സംരക്ഷണത്തിന് നെല്ലിക്കയെ മികച്ചതാക്കുന്നത്.
∙ മുടി കൊഴിച്ചിൽ തടയാൻ
രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും ഫ്രഷ് ലൈമും മിക്സ് ചെയ്ത് തലയിൽ തേയ്ക്കുക. ശേഷം തണുത്ത
വെള്ളമുപയോഗിച്ച് കഴുകണം.
മുടി വളരാൻ
നെല്ലിക്ക, സാബൂൻ കായ, ചീവയ്ക്കപ്പൊടി എന്നിവ ഇരുമ്പ് പാത്രത്തിൽ വെച്ച് ചൂടാക്കി ഒരു രാത്രി
സൂക്ഷിക്കുക. അടുത്ത ദിവസം ഇതു തലയിൽ തേയ്ക്കാം.
മുൾട്ടാണി മിട്ടി
ധാതുക്കളാൽ സമ്പന്നമായ പ്രത്യേക തരം കളിമണ്ണാണു മുൾട്ടാണി മിട്ടി. ചർമ്മത്തിന്റെ തിളക്കം
വർധിപ്പിക്കാൻ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മുഖക്കുരു തടയാൻ
തക്കാളി ജ്യൂസും മുൾട്ടാണി മിട്ടിയും മിക്സ് ചെയ്യുക. അതിലേക്ക് അൽപം മഞ്ഞളും ചന്ദനവും ചേർത്ത്
മുഖത്ത് പുരട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക