തമിഴകത്തിന്റെ പ്രിയതാരം തല അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘വലിമൈ’. പോലീസ് ഓഫീസറായി താരം എത്തുന്ന ചിത്രത്തിന്റെ പുറത്തുവന്ന ഫോട്ടോകളെല്ലാം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള പ്രധാന വിവരമാണ് പുറത്തുവരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ കേട്ട കഥ, ഉറക്കം ഉണരുന്നത് പോലും മേപ്പടിയാന് വേണ്ടിയായി: ഉണ്ണി മുകുന്ദന്
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന തീയതി നീട്ടിയ വിവരമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അജിത്തിന്റെ അൻപതാമത് പിറന്നാളിന് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, റിലീസ് തീയതി മാറ്റിയ വിവരം നിര്‍മാതാവ് ബോണി കപൂര്‍ പങ്കുവച്ചു. രാജ്യത്തെ മുഴുവൻ കോവിഡ് രണ്ടാം തരംഗം വലിയ രീതിയിൽ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത് ഉചിതമല്ലെന്ന നിഗമനത്തിൽ നിന്നാണ് തിയതി നീട്ടാൻ തീരുമാനിച്ചതെന്ന് ബോണി കപൂർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക