ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വനിത എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. കലാവതി ഭുരിയ (49) ആണ് മരിച്ചത്.
ഇന്‍ഡോറിലെ ഷാല്‍ബി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കലാവതിയുടെ ശ്വാസകോശത്തെ തകരാറിലാക്കിയിരുന്നു. അലിരാജ്പുര്‍ ജില്ലയിലെ ജോബാട്ട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു കലാവതി.
2018ലാണ് ജോബാട്ടില് നിന്നും നിയമസഭയിലെത്തിയത്. നാലു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക