മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സ്പോര്‍സ് ചിത്രം ഉടന്‍ ആരംഭിക്കുമോ എന്ന ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടി താരത്തിന്റെ പുതിയ വീഡിയോ. മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. താരത്തിന്റെ ആരാധകരാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ബോക്സിങിന്റെ അടിസ്ഥാന അടവുകളാണ് മോഹൻലാൽ പരിശീലിക്കുന്നത്. മുറകൾ അഭ്യസിപ്പിക്കുന്ന പരിശീലകനെയും വിഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. പ്രിയദർശന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്നാണ് ആരധകരുടെ പ്രധാന സംശയം. രാവണപ്രഭുവിലെ ബോക്സിങ് പഠിച്ചിട്ടില്ല എന്ന ഡയ്ലോഗ് കമന്റ് ചെയ്യുന്നവരും ഉണ്ട്. എന്ത് തന്നെയായാലും വീഡിയോ വൈറലായി കഴിഞ്ഞു.

ഇതിനു സമാനമായി മോഹൻലാൽ നേരത്തെ പങ്കുവെച്ച ഒരു ചിത്ത്രതിന് താഴെയും ആരാധകർ കമന്റുകളുമായി എത്തിയിരുന്നു. ബാഗ്രൗണ്ടില്‍ ഫുട്ബോള്‍ പാറിച്ച് നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം കണ്ടതോടെ ഇത് പ്രിയദര്ശന് ചിത്രത്തിന്റെ പോസ്റ്ററാണോ എന്ന് ആരാധകർ സംശയം ഉന്നയിച്ചത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹന്‍ലാലുമായുള്ള സ്പോര്‍ട്ട്സ് ചിത്രത്തെ കുറിച്ച് പ്രിയദര്ശന് പറഞ്ഞത്. എന്തായാലും പുതിയ ചിത്രമുണ്ടാകുമെന്നും അതൊരു സ്പോര്‍ട്ട്സ് ചിത്രമായിരിക്കും എന്നുമാണ് പ്രിയദര്ശന് പറഞ്ഞത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അന്ന് അദ്ദേഹം പുറത്തു പറഞ്ഞിരുന്നില്ല. നിലവില്‍ മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.
ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ ക്വിന്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്’, താരം കൂട്ടിച്ചേര്‍ത്തു.
https://www.instagram.com/p/COAUaRtgz6-/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക