രാജ്യത്തെ സ്ഥിതിഗതികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ സിദ്ധാർഥ്. കോവിഡ് പ്രതിരോധത്തിലും വാക്സിൻ വിതരണത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും സംഭവിച്ച താളപ്പിഴകളെ രൂക്ഷമായി വിമർശിക്കുകയാണ് നടൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വിമർശനം. നേരത്തെയും സർക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്ത് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കേണ്ട വാക്സിൻ വച്ച് ബിജെപിയും കേന്ദ്രസർക്കാരും രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിദ്ധാർഥ് പറയുന്നത്. ഇത് സംബന്ധിച്ച് പലയിടങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുമുണ്ട്.
https://twitter.com/Actor_Siddharth/status/1385660881531392000
‘നിങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താകുന്ന ദിവസം ഈ രാജ്യം പൂർണമായും അണുവിമുക്തമാകും’ എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുമ്പോള്‍ കോവിഡ് പ്രതിരോധ വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന ബംഗാള്‍ ഘടകത്തിന്റെ പോസ്റ്റും അതോടൊപ്പം തന്നെ നടൻ പങ്കുവച്ചിട്ടുണ്ട്. ബംഗാൾ ഘടകത്തിന്റെ പോസ്റ്റിന് നേരത്തെ തന്നെ വിമർശനം നേരിടേണ്ടി വന്നതാണ്. നേരത്തെയും കേന്ദ്ര സർക്കാരിന് നേരെ രൂക്ഷമായി നടൻ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക