ഭക്ഷണം വേഗത്തില്‍ കഴിക്കുന്നത് മൂലവും ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് മൂലവും പലപ്പോഴും ദഹനക്കേട് ഉണ്ടാകാറുണ്ട്. കഴിച്ച് കഴിഞ്ഞ് വയര്‍ ഒരുപാട് നിറഞ്ഞതായി തോന്നുന്നതും വയറ്റില്‍ വേദനയും എരിച്ചിലും തോന്നുന്നതും ദഹനക്കേടിന്റെ ലക്ഷണങ്ങളാണ്.ഇഞ്ചിയും നാരങ്ങളും വീട്ടില്‍ ഉണ്ടെങ്കില്‍ ദഹനക്കേടിന് പരിഹാരം കാണാം.
ഇഞ്ചി
ദഹനക്കേടിന് മാറ്റാന്‍ സഹായിക്കുന്ന ഒരു പദാര്‍ത്ഥമാണ് ഇഞ്ചി . ഇഞ്ചി വയറ്റിലുള്ള ആസിഡിന്റെ അളവ് കുറയ്ക്കുകയും ദഹനക്കേട് മാറ്റുകയും ചെയ്യും. വയറ്റില്‍ ആസിഡിന്റെ അളവ് വളരെ കുറവനാണെകിലും വളരെ കൂടുതലാണെങ്കിലും ദഹനക്കേട് ഉണ്ടാകും. വളരെയധികം ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും.
നാരങ്ങ
നാരങ്ങ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലൈനിന്റെ അളവ് വയറ്റിലിലുള്ള ആസിഡിനെ നിര്‍വീര്യമാക്കുകയും ദഹനക്കേട് ഇല്ലാതാക്കുകയും ചെയ്യും. അതുമാത്രമല്ല നാരങ്ങാവെള്ളത്തില്‍ വളരെയധികം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. പക്ഷെ ഒരുപാട് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് പല്ല് കേടാകാനും മൂത്രത്തിന്റെ അളവ് കൂടാനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക