ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി.
14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പറന്സ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പൗരന്മാര്ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി ഉണ്ട്.
കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ക്വാറന്റീനില്‍ പോകണമെന്നും റോബര്‍ട്ടോ സ്പെറന്‍സ പറഞ്ഞു.
ഇറ്റലിയെ കൂടാതെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജര്‍മനിയും ശനിയാഴ്ച വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ഹൈറിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ കുവൈത്ത്, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക