കൊവിഡ് മഹാമാരിയിൽ അനേകായിരങ്ങൾക്ക് ജീവൻ നഷ്ടമാകുമ്പോഴും അവധി ആഘോഷങ്ങളുടെ തിരക്കിലാണ് സിനിമാ താരങ്ങൾ. നിരവധി താരങ്ങളാണ് മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖി.
‘ വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഈ സെലിബ്രിറ്റികൾ അവരുടെ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്, ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങള്‍ പണം പാഴാക്കുന്നത്.
നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലെ, മനുഷ്വത്വം പരിഗണിച്ചെങ്കിലും, നിങ്ങളുടെ അവധിക്കാലം നിങ്ങളുടെതായി ചുരുക്കുക.
താന്‍ ഒരിക്കലും എവിടെയും അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജന്മനാടായ ബുധാനയില് തന്നെ കുടുംബത്തോടൊപ്പം കഴിയാനാണ് താല്‍പ്പര്യം. സിദ്ദിഖി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക