അവതരണ മേഖലക്ക് പുതിയ അടയാളപ്പെടുത്തൽ നൽകിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. കേരളത്തിനകത്തും പുറത്തും മാത്രമല്ല, രാജ്യത്തിന് പുറത്തു നിരവധി വേദികളിൽ രഞ്ജിനി തന്റെ അവതരണ കഴിവ് തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് രഞ്ജിനി ഹരിദാസ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കുവാനും താരം എത്താറുണ്ട്. ടെലിവിഷൻ ചാനലുകളിൽ മാത്രമല്ല, സിനിമകളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
മുൻപ് ബിഗ്ബോസ് ഷോയുടെ ആദ്യ സീസണിലും രഞ്ജിനി പങ്കെടുത്തിരുന്നു. പുറത്തു കാണുന്നവരല്ല ഷോയിൽ എത്തിയപ്പോൾ എന്ന അഭിപ്രായമാണ് മറ്റെല്ലാ മത്സരാർത്ഥികളെ കുറിച്ചും പ്രേക്ഷകർ പറഞ്ഞതെങ്കിൽ രഞ്ജിനി പുറത്ത് നമ്മൾ കണ്ട അതെ ആളാണ് ബിഗ്ബോസ് ഷോയിലും എന്നാണ് അഭിപ്രായപ്പെട്ടത്. രഞ്ജിനി എവിടെയും തന്റെ സ്വന്തം നിലപാടിലുറച്ചാണ് നിന്നിരുന്നത്. വളരെയധികം ബോൾഡായ സ്ത്രീ എന്നാണ് പലരും രഞ്ജിനിയെ കുറിച്ച് ഇപ്പോഴും പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് രഞ്ജിനി തന്റെ പിറന്നാൾ ആഘോഷിച്ചത്. സിനിമാ മേഖലയിൽ നിന്നും അല്ലാതെയും നിരവധി പേരാണ് രഞ്ജിനിക്ക് ആശംസകളുമായി എത്തിയത്. പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്ത് എന്നിവരുൾപ്പെടെ ധാരാളം പേര് രഞ്ജിനിക്ക് ആശംസകൾ നേർന്നു. ഇപ്പോഴിതാ രഞ്ജിനി തന്റെ പിറന്നാൾ സീരീസ് എന്ന പേരിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക