മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ ജാനകി എന്നിവര്‍ ‘റാസ്പുടിന്’ എന്ന ഗാനത്തിന് ചുവടുവച്ചത് കേരളത്തില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പുതിയ റാസ് പുടിന് പതിപ്പ് ഹിറ്റാകുന്നു. ‘കുടിയന്റെ റാസ്പുടിന് വേർഷൻ’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ വീഡിയോ വൈറലാകുന്നത്.
ഈ വീഡിയോയിലുള്ളത് ഒരു ഡാൻസറാണ്. തൃശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയായ സനൂപ് കുമാറാണ് കുടിയന്റെ റാസ്പുടിൻ വേർഷനിലെ വൈറൽ താരം. തൃശൂർ താവൂസ് തിയേറ്ററിലെ ജീവനക്കാരൻ കൂടിയാണ് സനൂപ് കുമാർ.
സനൂപ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡാൻസിൽ സജീവമാണ്. നാട്ടിൽ തന്നെ ഒരു ടീമുണ്ട്, ചെറിയ പ്രോഗ്രാമുകൾക്കൊക്കെ പോകും. ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നോ വൈറലാകുമെന്നോ കരുതിയില്ല.
ലൈംഗിക ബന്ധത്തിലൂടെ ലഭിക്കും ആരോഗ്യപരമായ അഞ്ച് അപ്രതീക്ഷിത ഗുണങ്ങൾ
അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളുമടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. വീഡിയോ കണ്ട് വീട്ടുകാരെല്ലാം സന്തോഷത്തിലാണെന്ന് സനൂപ് പറയുന്നു.
കുടിച്ചിട്ടാണോ ഇത്രയും ഭംഗിയായി കുടിയന്റെ റാസ്പുടിൻ വേർഷൻ ചെയ്തത് എന്ന് ചോദിക്കുന്നവരോട്, കുടിച്ചിട്ടൊന്നുമില്ല, അത് വെറും അഭിനയമാണെന്ന് സനൂപിന്റെ മറുപടി. വീട്ടിൽ തന്നെ വെച്ചാണ് വീഡിയോ എടുത്തത്. എന്തായാലും ഈ ഒരൊറ്റ വീഡിയോ കണ്ട് സനൂപിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക