തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച സീരിയല്‍ നടന് ആദിത്യന്റെ ആരോഗ്യനില തൃപ്തികരം. കൂടുതല്‍ പരിശോധന ഫലങ്ങള്‍ വരാന്‍ കാത്തിരിക്കുകയാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് നടന് ആത്മഹത്യക്ക് ശ്രമിച്ചത്.
കൈ ഞരമ്പ് മുറിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെത്തുകയായിരുന്നു. നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ തളര്‍ന്ന് കിടക്കുന്നത് കണ്ട് ചിലര്‍ കാറിന്റെ സമീപത്തേക്ക് വരികയും കാറിനുള്ളില്‍ ആരാണെന്ന് നോക്കുകയും ചെയ്യുകയായിരുന്നു.
ആദിത്യനെ നാട്ടുകാര്‍ തിരിച്ചറിയുകയും, പൊലീസിനെ അറിയിക്കുകയും ചെയ്തു. ശേഷം, പൊലീസെത്തി നടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക