യുകെ: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്സിനു പുറമെ കൊവിഡിനെ നിശേഷം തുരത്താനുള്ള പരീക്ഷണങ്ങളുമായി ശാസ്ത്രജ്ഞരും മുന്നേറിക്കൊണ്ടിരിക്കുന്നു.
വാക്സീനിലൂടെ കോവിഡിനെ വരുതിയിലാക്കാന്‍ ശ്രമം നടത്തുന്ന ഫൈസര്‍ കോവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു.
അമേരിക്കയിലെയും ബല്‍ജിയത്തിലെയും നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇതു വിജയത്തിലെത്തിയാല്‍ കോവിഡിന്റെ അന്തകനായ മരുന്ന് ഗുളിക രൂപത്തില്‍ അവതരിക്കും.
ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക